മലയാള സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായിക നടിമാരെ പരിചയപ്പെടാം

മലയാള സിനിമയിൽ നായികമാർ വാങ്ങുന്ന സാലറി

മലയാളത്തിൽ വിജയിച്ച ഒരു നടി. മറ്റ് ദക്ഷിണേന്ത്യൻ സിനിമകളിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന ഭാവന മലയാളത്തിൽ 20 ലക്ഷത്തിനടുത്ത് ശബളം വാങ്ങുന്നു.

10. ഭാവന മേനോൻ

തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായ നിത്യ മേനോൻ മലയാള സിനിമയിൽ ഏകദേശം 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ സാലറി വാങ്ങുന്നു.

9. നിത്യ മേനോൻ

സ്റ്റൈലിഷ് നടിയായ മംമ്ത എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ അവരുടെ പ്രതിഫലം 20 ലക്ഷം രൂപക്ക് മുകളിൽ ആണ്.

8. മംമ്താ മോഹൻദാസ്

വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുന്ന കാവ്യാ മാധവൻ 20 ലക്ഷത്തിനടുത്ത് ശബളം വാങ്ങിയിരുന്ന താരമായിരുന്നു.

7. കാവ്യാ മാധവൻ

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ പ്രിയാമണി 25 ലക്ഷത്തിനടുത്ത് മലയാളം സിനിമയിൽ പ്രതിഫലം വാങ്ങുന്നു.

6. പ്രിയാമണി

രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിൽ സഹനടിയായി എത്തിയ ലക്ഷ്മി മേനോൻ കൂടുതലും തിളങ്ങിയത് തമിഴ് സിനിമയിൽ ആണ്. മലയാളത്തിൽ 30 ലക്ഷത്തോളം സാലറി ലഭിക്കുന്നു

5. ലക്ഷ്മി മേനോൻ

സംസ്ഥാന അവാർഡ് ജേതാവായ മീരാ ജാസ്മിന് 25 മുതൽ 30 ലക്ഷം രൂപ വരെയായിരുന്നു ശബളം ലഭിച്ചിരുന്നത്. ഒരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് എത്തിയിരിക്കുന്നു

4. മീരാ ജാസ്മിൻ

മറ്റു ഭാഷകളിൽ ഉയർന്ന ശബളം വാങ്ങുമ്പോഴും അമല പോൾ മലയാളം സിനിമകളിൽ അഭിനയിക്കാൻ വാങ്ങുന്നത്  40 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെയാണ്.

3. അമല പോൾ

മലയാള ഇതര സിനിമകളിൽ ഒരു കോടിക്ക് മേൽ ശമ്പളം ലഭിക്കുന്ന നയൻതാരക്ക് മലയാളത്തിൽ 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ് സാലറി ലഭിക്കുന്നത്

2. നയൻതാര

ഈ ഒരു ലിസ്റ്റിലെ മുന്നിൽ നിൽക്കുന്ന താരം.  ഡേറ്റ് ലഭിക്കാൻ പോലും പ്രയാസമായ ഈ നായികയുടെ പ്രതിഫലം 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ്.

1. മഞ്ചു വാര്യർ