പ്രശസ്തരായ വ്യക്തികൾ. അവരിൽ ചിലരുടെ ചില വാക്കുകൾ നമ്മളെ ഒരുപാട് മാറ്റി മറിക്കാറുണ്ട്. അത്തരത്തിൽ പ്രശസ്തമായ ചില ഉദ്ധരണികളും അവ പറഞ്ഞവരെയും നോക്കാം.

ഉദ്ധരണികൾ

"ആജീവനാന്തം ഒരു ആടായി ജീവിക്കുന്നതിലും  ഉത്തമം ഒരു ദിവസം സിംഹമായി ജീവിക്കുന്നതാണ്"

ടിപ്പുസുൽത്താൻ

"എനിക്ക് നല്ല അമ്മമാരേ തരൂ.. ഞാൻ നല്ല രാഷ്ട്രത്തെ തരാം"

നെപ്പോളിയൻ

"ശിലയെ ആരാധിച്ചാൽ ദൈവത്തെ കാണുമെങ്കിൽ ഞാൻ പർവതത്തെ ആരാധിക്കും"

കബീർദാസ്‌ 

"ഒരു സ്കൂൾ തുറക്കുന്നതാരോ അയാൾ ഒരു ജയിൽ അടയ്ക്കുകയാണ്"

വിക്ടർ ഹ്യൂഗോ

"ശാസ്ത്രമില്ലാത്ത മതം മുടന്തനും മതമില്ലാത്ത ശാസ്ത്രം അന്ധനും ആണ്"

ഐൻസ്റ്റിൻ

"കാളയെ പോലെ പണിയെടുക്കൂ സന്യാസിയെ പോലെ ജീവിക്കൂ"

ബി. ആർ.  അംബേദ്കർ

"അന്യർക്ക് വേണ്ടി ജീവിക്കുന്നവരെ ജീവിക്കുന്നുള്ളു, മറ്റുള്ളവരെല്ലാം മരിച്ചവർക്ക് തുല്യമാണ്"

സ്വാമി വിവേകാനന്ദൻ

"സംഖ്യകൾ  ലോകത്തെ ഭരിക്കുന്നു"

പൈഥഗോറസ്

"ഭീരുക്കൾ പലതവണ മരിക്കുമ്പോൾ ധീരന്മാർ ഒരു തവണ മരിക്കുന്നു"

വില്ല്യം ക്ഷെസ്പിയർ

"നിയമം പാവപ്പെട്ടവനെ കശക്കുന്നു, പണക്കാരൻ നിയമത്തെയും"

ഒലിവർ ഗോൾഡ്സ്മിത്ത്

"വിപ്ലവം തോക്കിൻ കുഴലിലൂടെ"

മാവോ സെ തുങ്

"അറിവാണ് ശക്തി"

ഫ്രാൻസിസ് ബേക്കൺ

"മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതങ്ങൾ"

കാറൽ മാക്സ്

"അവരെന്റെ ചുണ്ടുകൾ മുദ്രവയ്ക്കട്ടെ എന്നെ തടവറയിലാക്കട്ടെ, പക്ഷെ എന്റെ ആശയങ്ങൾക്ക് വിലങ്ങു തീർക്കാൻ അവർക്കാവില്ല"

ബ്രിജ് നാരായൺ ചക്ബസ്ത്