മലയാളം, തമിഴ് ചലച്ചിത്ര രംഗത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ വ്യക്തി മുദ്ര പതിപ്പിച്ച നടിയാണ് നിഖില വിമൽ. നിഖില വിമൽ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.

നിഖില വിമൽ

ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെയും മറ്റുമായി മലയാളികളുടെ മനം കവർന്ന നടിയാണ് നിഖില വിമൽ. ജോ ആൻഡ് ജോ എന്ന സിനിമയാണ് ഏറ്റവും പുതിയ ചിത്രം.

ജോ ആൻഡ് ജോ എന്ന സിനിമയുടെ പ്രൊമോഷൻറെ ഭാഗമായി നിഖില നടത്തിയ ഒരു അഭിമുഖം ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ വിമർശിച്ചും സപ്പോർട്ട് ചെയ്തും വരുന്നുണ്ട്.

ഒരു യൂറ്റുബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവതാരകന്റെ ചോദ്യത്തിന് വ്യക്തമായതും ഉറച്ചതുമായ ഉത്തരം നൽകുകയായിരുന്നു നിഖില വിമൽ. ഇതാണ് വൈറൽ ആയത്.

നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന അവതാരകന്റെ പ്രസ്താവനക്കാണ് നിഖില വിമൽ മറുപടി കൊടുത്തത്. ശരീര ഭാഷയിൽ തന്നെ മാറ്റം വന്ന ആ ഉത്തരം ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്തവനയായിരുന്നു

"നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന് ആരാണ് പറഞ്ഞത്? പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ല. ഞാൻ എന്തും കഴിക്കും." ഇത് കേട്ട അവതാരകൻ തന്റെ വാദത്തെ ന്യായീകരിക്കാൻ പരമാവധി ശ്രമിച്ചു.

"നമ്മൾ സിംഹത്തെ തിന്നുമോ" എന്ന മണ്ടൻ ചോദ്യം ഉന്നയിക്കേണ്ട ഗതികേടിലേക്ക് വരെ അയാൾ എത്തിച്ചേർന്നു. പക്ഷേ നിഖില സ്വന്തം നിലപാടിൽ നിന്ന് ഒരുഞ്ച് പോലും വ്യതിചലിച്ചില്ല.

"പശുവിനെ തൊട്ടാൽ കലാപമാകുമെന്ന സ്ഥിതി വന്നെന്നും പാവം മൃഗമാണെന്ന് പാഠപുസ്തകത്തിൽ വായിച്ച അതിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്നും ഓർക്കണം" - M. മുകുന്ദൻ

"ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ളീലം പറയുന്നവർ, എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്" - മാലാ പാർവ്വതി