ദാവണിയിൽ അതീവ സുന്ദരിയായ ഭാവനയുടെ ചിത്രങ്ങൾ വന്നിരിക്കുന്നു.
റോസ് കളർ സാരിയും വെള്ളയിൽ ഗോൾഡും കാപ്പികളറും നിറത്തിലുള്ള ബ്ലൗസുമാണ് ഭാവനയുടെ വേഷം.
ദക്ഷിണേന്ത്യയിൽ എല്ലാ ഭാഷകളിലും ഭാവന അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ വന്ന് പിന്നീട് തമിഴ്, തെലുങ്കു ഭാഷകളിൽ തിരക്കായി
മലയാള സംവിധായകൻ കമലിന്റെ നമ്മൾ എന്ന സിനിമയാണ് ഭാവനയുടെ ആദ്യ സിനിമ. യഥാർത്ഥ പേര് കാർത്തിക എന്നാണ്.
2018 ജനുവരി 23 ന് കന്നട സിനിമാ നിർമ്മാതാവായ നവീനുമായി ഭാവനയുടെ വിവാഹം കഴിഞ്ഞു.
മലയാള ചലച്ചിത്ര രംഗത്തെ അസിസ്റ്റൻറ് ഛായാഗ്രാഹകനായ ജി. ബാലചന്ദ്രമേനോന്റെയും പുഷ്പയുടെയും മകളാണ് ഭാവന.
1986 ജൂൺ 6 നാണ് ഭാവന ജനിക്കുന്നത്. തൃശൂർ ആണ് ജനന സ്ഥലം. സഹോദരൻ ജയദേവ് കാനഡയിലാണ് താമസിക്കുന്നത്.
പതിനാറാം വയസിലാണ് ഭാവന അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്. ഇതുവരെ അറുപതിലധികം ചിത്രങ്ങളിൽ ഭാവന അഭിനയിച്ചു കഴിഞ്ഞു.
മുൻനിര നായകൻമാരായ മോഹൻലാൽ, മമ്മുട്ടി, സുരേഷ് ഗോപി, ജയറാം, പ്രിത്യുരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ എല്ലാ താരങ്ങളുടെയും കൂടെ അഭിനയിച്ചു.
ദൈവ നാമത്തിൽ എന്ന സിനിമയിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ലഭിച്ചു.