ലോകത്തിലെ ഏറ്റവും ജനപ്രിയരായ 10 നേതാക്കൾ അവരുടെ ഓർഡറിൽ ഒന്ന് നോക്കാം. മോണിംഗ് കൺസൽട്ട് സർവ്വേയുടേതാണ് ആണ് പട്ടിക
ഐറിഷ് രാഷ്ട്രീയ നേതാവായ മൈക്കിൾ മാർട്ടിൻ ലിസ്റ്റിൽ പത്താം സ്ഥാനത്താണ്. ഫിയന്ന ഫെയിൽ ആണ് അദ്ദേഹത്തിന്റെ പാർട്ടി
2021 മുതൽ ജപ്പാന്റെ പ്രധാനമന്ത്രിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റുമായി സേവനമനുഷ്ടിക്കുന്ന ഒരു ജാപ്പനീസ് രാഷ്ട്രീയക്കാരൻ
ബ്രസീലിന്റെ 38 ആം പ്രസിഡൻറ് ആയ ജെയർ മെസിയാസ് ബോൾസോനാരോ ഒരു ബ്രസീലിയൻ രാഷ്ട്രീയക്കാരനും വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമാണ്.
2020 ഒക്ടോബർ മുതൽ ബെൽജിയത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുള്ള ഒരു ബെൽജിയൻ രാഷ്ട്രീയക്കാരനും വ്യവസായിയുമാണ് അലക്സാണ്ടർ ഡി ക്രൂ.
ഇവാ മഗ്ദലീന ആൻസേഴ്സൺ സ്വീഷിഷ് പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധയുമാണ്.
2021 ഫെബ്രുവരി മുതൽ ഇറ്റലിയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുള്ള ഒരു ഇറ്റാലിയൻ സാമ്പത്തിക വിദഗ്ധനാണ് മരിയോ ഡ്രാഗി ഒഎംആർഐ.
2022 മുതൽ സ്വിസ് കോൺഫെഡറേഷന്റെ പ്രസിഡന്റായും FDP അഗമായും സേവനമനുഷ്ടിക്കുന്ന ഒരു സ്വിസ് ഫിസിഷ്യനും രാഷ്ട്രീയക്കാരനുമാണ് ഇഗ്നാസിയോ കാസിസ്
2022 മുതൽ ഓസ്ട്രേലിയയുടെ 31 മത്തെയും നിലവിലെ പ്രധാനമന്ത്രിയും ആയി സേവനമനുഷ്ടിക്കുന്ന ഒരു ഓസ്ട്രേലിയൻ രാഷ്ട്രീയക്കാരൻ ആണ് ആന്റണി നോർമൻ അൽബനീസ്
ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ, AMLO എന്ന ഇനീഷ്യലിൽ അറിയപ്പെടുന്ന ഒരു മെക്സിക്കൻ രാഷ്ട്രീയക്കാരനാണ്.
നരേന്ദ്ര ദാമോദർദാസ് മോദി 2014 മുതൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. നരേന്ദ്ര മോദിയാണ് ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ്.